തിരുവനന്തപുരം: തകര്‍ച്ചയിലായ പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായും പൊളിച്ചു പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Image result for E sreedharan with pinarayi vijayan

മെട്രോമാന്‍ ഇ ശ്രീധരനെ അതിന്റെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ പാലം ഗതാഗതയോഗ്യമാക്കാന്‍ മതിയാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയ ചെന്നൈ ഐഐടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ ശ്രീധരനുമായി വീണ്ടും ചര്‍ച്ച നടത്തി. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ച ഗൗരവമേറിയതാണെന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. പുനരുദ്ധരിച്ചാല്‍ എത്രകാലം ഉപയോഗിക്കാനാവും എന്നു പറയാനാവില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ ശ്രീധരനും ഇതിനോടു യോജിപ്പാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് പാലം പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലം പുനര്‍നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിന് ഇ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവ ഇ ശ്രീധരന്‍ തന്നെ തയാറാക്കും. ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം തുടങ്ങും. ഒരു വര്‍ഷംകൊണ്ട പണി പൂര്‍ത്തിയാക്കും. സാങ്കേതികമായും സാമ്ബത്തികമായും പുനിര്‍നിര്‍മാണമാണ് ഉചിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.