തിരുവനന്തപുരം :  ഏവരും  ആകാംക്ഷയോടെ കാത്തിരുന്ന ശബരിമല പുനപരിശോധന വിധി  വന്നപ്പോള്‍ ഇരുപക്ഷത്ത്  നിലയുറപ്പിക്കുന്നവര്‍ക്കും വിജയം അവകാശപ്പെടുവാന്‍ കഴിയാത്ത സ്ഥിതിയായി. 

Image result for sabarimala supreme court

പുന പരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ബഞ്ചിന് വിടുവാന്‍ തയ്യാറായ  കോടതി വിധിയെ  വിശ്വാസികള്‍ അനുകൂലിക്കുമ്പോള്‍ നിലവിലുള്ള  വിധിക്ക് കോടതിസ്റ്റേ അനുവദിക്കുന്നതാണ് എതിര്‍ വിഭാഗത്തിന് സന്തോഷം പകരുന്നത്.  ശബരിമലയിലെ  മറ്റൊരു മണ്ഡലകാലം കൂടി അടുത്തിരിക്കെ കലുഷിതമായ  രംഗങ്ങള്‍ ശബരിമലയില്‍ തുടരുമെന്ന സൂചന  കൂടിയാണ്  നിലനില്‍ക്കുന്നത്. 

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ  അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാരിന് സ്ത്രീകള്‍ ഇനിയും  ശബരിമലയില്‍  എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ബാധ്യതയുണ്ട്. എന്നാല്‍ ലോകസഭാ തെരെഞ്ഞെടുപ്പിലെ പരാജയശേഷം ശബരിമല വിഷയത്തില്‍ മിതനിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കടുംപിടുത്തത്തിനുള്ള സാദ്ധ്യത കുറവാണ്. വിശാല  ബഞ്ച്  രൂപീകരിച്ച്  അതില്‍ നിന്നുള്ള വിധി ഉണ്ടാകുവാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡില്‍  പുതിയ ഭരണ സമിതി നാളെ ചുമതലയേല്‍ക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍  ഏറെ വിമര്‍ശനം  നേരിട്ടുകൊണ്ടാണ് നിലവിലുള്ള പ്രസിഡന്റ് എ. പത്മകുമാര്‍ ചുമതല ഒഴിയുന്നത്. മുന്‍ ദേവസ്വം  കമ്മീഷനായിരുന്ന വാസുവാണ് പുതിയ പ്രസിഡന്റ്, ശങ്കര്‍ദാസിന് പകരം കെ.എസ്. രവി സിപിഐ പ്രതിനിധിയായി ബോര്‍ഡിലെത്തും.