- Super User
- Category: Business News
- Thursday, 30 November 2017 10:17
മുംബൈ: ഒക്ടോബര്‍ മാസത്തെ അവസാന വ്യാപാരദിനത്തില്‍ സൂചികകളില്‍ നഷ്ടം.
രണ്ടാം പാദ ജിഡിപി കണക്കുകള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് നിക്ഷേപകര്‍. സെന്‍സെക്സ് 154.03 പോയന്റ് നഷ്ടത്തില്‍ 33,448.73ലും നിഫ്റ്റി 49 പോയന്റ് താഴ്ന്ന് 10,312.30ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 726 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1118 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലുള്ളത്. ടെക് മഹീന്ദ്ര, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ, റിലയന്‍സ്, എസ്ബിഐ, ലുപിന്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.