കൊച്ചി: സുപ്രിംകോടതി വിധിപ്രകാരം മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്ബോഴുള്ള പാരിസ്ഥിതിക ആഘാതപഠന റിപ്പോര്‍ട്ട് ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

Related image

രണ്ടു ഖണ്ഡികകള്‍ മാത്രമുള്ള റിപ്പോര്‍ട്ടില്‍ തീരദേശ പരിപാലന നിയമത്തിന്റെ പ്രസക്തമായ ഭാഗവും ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനെ തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രശ്‌നവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കെട്ടിടം എങ്ങനെ പൊളിച്ചുനീക്കണമെന്നോ, ഇതിന്റെ സമയപരിധി സംബന്ധിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്ബോഴുള്ള പാരിസ്ഥിതിക ആഘാതം പഠിക്കാന്‍ ചുമതലപ്പെടുത്തിയ ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം മരടില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് മാസം മുന്‍പ് സ്ഥലം സന്ദര്‍ശിച്ച സംഘം, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ലഭിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചു. തീരദേശ പരിപാലന നിയമത്തിന്റെ രണ്ടാം പരിധിയിലാണ് മരട് നഗരസഭ ഉള്‍പ്പെടുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഫ്‌ളാറ്റ് നിര്‍മാണം നടക്കുന്ന സമയത്ത് സിആര്‍ഇസഡ് മൂന്നിലായിരുന്നു ഈ പ്രദേശം. ഇതിന്റെ നിര്‍വചനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്ന മുന്നറിയിപ്പും ഇതില്‍ വിശദമായി പരാമര്‍ശിക്കുന്നു. എന്നാല്‍ കെട്ടിടം എങ്ങനെ പൊളിച്ചുനീക്കണമെന്നോ, മാലിന്യങ്ങള്‍ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യുണമെന്നോ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ബഹുനില കെട്ടിടം പൊളിച്ചുനീക്കാന്‍ എത്ര നാളുകള്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ വിദഗ്ധ സംഘത്തോട് സംസ്ഥാന സര്‍ക്കാര്‍ ഉപദേശം തേടിയിരുന്നു. എന്നാല്‍ അതിനെക്കുറിച്ചും മലയാളിയായ പ്രൊഫ. ദേവദാസ്, ഇന്ദുമതി എം നമ്ബി, ശിവകുമാര്‍ പളനിയപ്പന്‍ എന്നിവരടങ്ങിയ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനെ സംബന്ധിച്ച്‌ പ്രതീക്ഷ നല്‍കുന്നതല്ല. ഇത് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചാല്‍ ഫ്‌ളാറ്റ് പൊളിക്കാനുള്ള സമയപരിധി നീട്ടിനല്‍കില്ലെന്ന് വ്യക്തം