തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിനുള്ള പിഴ തുക കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം ചേരും.

Image result for A K Saseendran

എന്നാല്‍ പിഴ കുറയ്ക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.'പുതുക്കിയ കേന്ദ്ര ഉത്തരവ് വന്നാലേ സംസ്ഥാനത്തിന് തീരുമാനമെടുക്കാനാകൂ. ഉത്തരവ് വരും വരെ സ്വീകരിക്കേണ്ട നിലപാട് ഇന്ന് തീരുമാനിക്കും. നിയമഭേദഗതിപ്രകാരം ലൈസന്‍‌സ് നല്‍കല്‍, റജിസ്ട്രേഷന്‍ എന്നീ നടപടികളിലെ മാറ്റം യോഗം ചര്‍ച്ച ചെയ്യും.' - മന്ത്രി അറിയിച്ചു.