കോ​​​ല്‍​​​ക്ക​​​ത്ത: റ​​​ണ്‍​​​വേ‍യി​​​ല്‍ ഈ​​​ച്ച​​​ക്കൂ​​​ട്ടം ത​​​ട​​​സം സൃ​​​ഷ്ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്ന് കോ​​ല്‍​​ക്ക​​ത്ത-​​അ​​ഗ​​ര്‍​​ത്ത​​ല വി​​​മാ​​​നം വൈ​​​കി​​​യ​​​ത് ര​​​ണ്ട് മ​​​ണി​​​ക്കൂ​​​ര്‍.

Image result for air india

കോ​​ല്‍​​ക്ക​​ത്ത വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലാ​​​യി​​രു​​ന്നു സം​​​ഭ​​​വം. എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ എ​​​ഐ 743 വി​​​മാ​​​ന​​​മാ​​​ണ് ഈ​​​ച്ച​​​ക്കൂ​​​ട്ട​​​ത്തെ പേ​​​ടി​​​ച്ച്‌ വൈ​​​കി​​​പ്പ​​​റ​​​ന്ന​​​ത്.പ്ര​​​ധാ​​​ന റ​​​ണ്‍​​​വേ​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ഈ​​​ച്ച​​​ക്കൂ​​​ട്ട​​​ത്തെ ക​​​ണ്ട​​​തോ​​​ടെ പൈ​​​ല​​​റ്റ് വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ര്‍​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​​​ന്ന് സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​രെ​​​ത്തി ഈ​​​ച്ച​​​ക്കൂ​​​ട്ട​​​ത്തെ തു​​​ര​​​ത്തി​​​യ​​​ ശേ​​​ഷ​​​മാ​​​ണ് വി​​​മാ​​​നം പ​​​റ​​​ന്ന​​​ത്. ഈ​​​ച്ച​​​ക​​​ള്‍ വി​​മാ​​ന​​ത്തി​​നു​​ള്ളി​​യി​​ല്‍ ക​​​യ​​​റി​​​യാ​​​ല്‍ യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​റുണ്ടാ​​​കാ​​​നുള്ള സാ​​​ധ്യ​​​ത പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണു വി​​​മാ​​​നം നി​​​റു​​​ത്തി​​​യി​​​ട്ട​​​തെ​​​ന്ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. 136 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.അഗ്നിസുരക്ഷാസംഘമെത്തി പരിശോധിച്ചശേഷം 12.45-ഓടെയാണ് വിമാനം യാത്രയാരംഭിച്ചത്.