തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന പരിപാടികള്‍ നടക്കുന്നത് കാരണം തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി.

Related image

പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് ഉച്ചയ്ക്കു ശേഷം കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ഉച്ചക്ക് 12 മണിക്ക് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി എന്നാണ് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷണന്‍ അറിയിച്ചത്. അതേസമയം ഓണം വാരാഘോഷത്തിന്റെ സമാപന പരിപാടികള്‍ നടക്കുന്നതിനാല്‍ നഗരത്തില്‍ കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.