ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിച്ച്‌ മോഡിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്‌പോര് തുടരുകയാണ്.ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും ഉയര്‍ത്തികാട്ടിയുള്ള മോഡിയുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടികാട്ടിയാണ് തിരിച്ചടിച്ചത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോഡിയുടെ ശ്രമമെന്ന് രാഹുല്‍ ലാത്തൂരില്‍ നടത്തിയ റാലിയില്‍ പറഞ്ഞു.തൊഴിലില്ലായ്മയെക്കുറിച്ച്‌ യുവാക്കള്‍ ചോദിക്കുമ്ബോള്‍ ചന്ദ്രനിലേക്ക് നോക്കി നില്‍ക്കാനാണ് പ്രധാനമന്ത്രി പറയുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 15 ധനികരുടെ അഞ്ചര ലക്ഷം കോടി കടം എഴുതി തള്ളിയതിന് മോഡി ജനങ്ങളോട് മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.നേരത്തെ ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും വാഗ്ദാനങ്ങളായി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ തയാറാകുമോ എന്നായിരുന്നു മോഡി കോണ്‍ഗ്രസിനെയും എന്‍സിപിയെയും വെല്ലുവിളിച്ചത്. കാശ്മീരിന്റെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു.