കോന്നി : കോന്നിയില്‍ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് വേണ്ടി വോട്ടഭ്യര്‍ഥിച്ച്‌ ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികള്‍.

പള്ളിത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ബിജെപിക്കായി സഭാ ഭാരവാഹികള്‍ രംഗത്തെത്തിയത്.പിറവം, പെരുമ്ബാവൂര്‍ പള്ളി പ്രശ്നത്തില്‍ സഹായം വാഗ്ദാനം ചെയ്തെത്തിയത് ബിജെപിക്കാര്‍ മാത്രമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരി‍ച്ച നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.ഇടതു-വലതു മുന്നണികള്‍ സഭയെ വഞ്ചിച്ചെന്നും നീതി നിഷേധിക്കുകയാണെന്നും ആരോപിച്ച്‌ പിറവം പള്ളി മാനേജിംഗ് കമ്മിറ്റി അംഗം ജോയ് തെന്നശേരില്‍, മലങ്കര ഓര്‍ത്തഡോക്സ് അസോസിയേഷന്‍ മെമ്ബര്‍ പ്രകാശ് എന്നിവരാണ് രംഗത്തെത്തിയത്.കോന്നിയില്‍ റോബിന്‍ പീറ്ററിന് സീറ്റ് നിഷേധിച്ചത് ബെന്നി ബഹന്നാന്‍ ആണെന്ന ആരോപണവും സഭാ ഭാരവാഹികള്‍ ഉന്നയിച്ചിട്ടുണ്ട്.