ശ​ത്രു​രാ​ജ്യ​ത്തെ നേ​രി​ടു​ന്ന​പോ​ല​ല്ല മാ​വോ​വാ​ദി​ക​ളെ നേ​രി​ടേ​ണ്ട​തെ​ന്ന ബോ​ധ്യ​വും ഉ​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ കീ​ഴ​ട​ങ്ങു​ന്ന സാ​യു​ധ​പോ​രാ​ളി​ക​ള്‍​ക്ക് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളും ഉ​ണ്ട്. ജീ​വി​ക്കാ​നു​ള്ള വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തു മു​ത​ല്‍ കേ​സു​ക​ളു​ടെ ഗൗ​ര​വ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ശി​ക്ഷ​യി​ല്‍ ഇ​ള​വ് ന​ല്‍​കു​ന്ന​തു​വ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ല്‍ ഇൗ ​പ​ദ്ധ​തി​ക​ള്‍ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ചി​ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത​ല്ലാ​തെ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് മാ​വോ​വാ​ദി​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു. ഏ​താ​നും മാ​സം മു​മ്ബു​വ​രെ അ​ഗ​ളി പൊ​ലീ​സ് സ​ബ് ഡി​വി​ഷ​​​െന്‍റ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത്ത​രം ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി​രു​ന്ന​താ​യി അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന താ​യ്കു​ല സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍​റ് ശി​വാ​നി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ആ​ദി​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച്‌ മാ​വോ​വാ​ദി​ക​ളു​ടെ മ​ന​സ്സ്​ മാ​റ്റു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​ല​ക്ഷ്യം. ഊ​രു​ക​ളി​ല്‍ ആ​ദി​വാ​സി ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ​യും തെ​രു​വു​നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ന്‍ വ​ന്‍ ഒ​രു​ക്ക​വും ന​ട​ത്തി​യി​രു​ന്നു. മാ​വോ​വാ​ദി​ക​ള്‍ വ​ന്നി​രു​ന്ന മു​ള്ളി, കൊ​ട്ടി​യാ​ര്‍​ക​ണ്ടി, വെ​ന്ത​വ​ട്ടി, ക​ങ്ക​നാ​ടി പ​ള്ളം തു​ട​ങ്ങി 10 ഊ​രു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ള്ള ചെ​ല​വ് കൈ​പ്പ​റ്റി എ​ന്ന​തി​​െന്‍റ വൗ​ച്ച​ര്‍ സം​ഘ​ട​നാ മേ​ധാ​വി​ക​ളോ​ട് എ​ഴു​തി ഒ​പ്പി​ട്ടു​വാ​ങ്ങി​യ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്നീ​ട് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു. ഒ​ത്തു​തീ​ര്‍​പ്പു​ശ്ര​മ​ങ്ങ​ള്‍​ക്ക് താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി.അ​ട്ട​പ്പാ​ടി​യി​ലെ ഉൗ​രു​ക​ളി​ലേ​ക്ക് റോ​ഡു​ക​ള്‍ വ​ര്‍​ധി​ക്കു​ക​യും പൊ​ലീ​സ് നീ​ക്കം വേ​ഗ​ത്തി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ പ​ഴ​യ​പോ​ലെ മാ​വോ​വാ​ദി​ക​ള്‍ വ​രാ​റി​ല്ലെ​ന്നും ശി​വാ​നി പ​റ​യു​ന്നു. ഏ​റ്റ​വും അ​വ​സാ​നം അ​ട്ട​പ്പാ​ടി​യി​ല്‍ മാ​വോ​വാ​ദി​ക​ളു​ടെ ക്ലാ​സ് ന​ട​ന്ന​ത് 2014ലാ​ണ്. 30 അം​ഗ സം​ഘ​മാ​ണ് അ​ന്ന് എ​ത്തി​യ​ത്. മൊ​ബൈ​ല്‍ ജാ​മ​റ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും അ​വ​രു​ടെ പ​ക്ക​ല്‍ ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി കൊ​ട്ടി​യാ​ര്‍​ക​ണ്ടി ഊ​രി​ലെ​ത്തി ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​വ​ര്‍ ക്ലാ​സു​ക​ളെ​ടു​ത്തു. പു​ല​ര്‍​ച്ച മൂ​ന്നു മ​ണി​വ​രെ ക്ലാ​സു​ക​ള്‍ നീ​ണ്ടു. ഇ​വ​ര്‍ പി​ന്നീ​ട് ഛിന്ന​ഭി​ന്ന​മാ​യി​പ്പോ​യെ​ന്നാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്ന​ത്. ഈ ​കൂ​ട്ട​ത്തി​ല്‍​നി​ന്ന് വേ​ര്‍​തി​രി​ഞ്ഞു കാ​ട്ടി​ല്‍ പെ​ട്ടു​പോ​യ​വ​രാ​ണ് ഇ​പ്പോ​ള്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​വാ​ദി​ക​ള്‍ എ​ന്നാ​ണ് വി​ശ്വാ​സം. ആ​രോ​ഗ്യം ന​ശി​ച്ച​വ​രും മാ​വോ​വാ​ദി ജീ​വി​തം മ​ടു​ത്ത​വ​രു​മാ​യാ​ണ് ഇ​വ​ര്‍ ഊ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.മാ​വോ​വാ​ദി​ക​ള്‍ ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ ആ​രെ​യെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. മ​ണി​വാ​സ​കം, അ​ര​വി​ന്ദ്, സാ​വി​ത്രി, ശ്രീ​മ​തി, ശ്രീ​മ​തി​യു​ടെ കു​ഞ്ഞ് എ​ന്നി​വ​രാ​ണ് അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്. തി​രി​കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നോ കു​ടും​ബ​മാ​യി ക​ഴി​യാ​നോ പ​റ്റാ​ത്ത​തി​​െന്‍റ വേ​ദ​ന ഇ​വ​ര്‍ ഊ​രു​ക​ളി​ല്‍ പ​ല​രു​മാ​യും പ​ങ്കു​വെ​ച്ച​താ​യി ശി​വാ​നി പ​റ​യു​ന്നു. ഏ​തു സ​മ​യ​വും കീ​ഴ​ട​ങ്ങ​ലി​ന് അ​വ​ര്‍ സ​ന്ന​ദ്ധ​രാ​യി​രു​ന്നു.രോ​ഗം​മൂ​ലം അ​വ​ശ​നാ​യ മ​ണി​വാ​സ​ക​ത്തെ ശു​ശ്രൂ​ഷി​ച്ചി​രു​ന്ന​ത് അ​ര​വി​ന്ദ​നാ​യി​രു​ന്നു. അ​ര​വി​ന്ദ​​​െന്‍റ ഭാ​ര്യ​യാ​യി​രു​ന്നു ശ്രീ​മ​തി. ഗ​ര്‍​ഭ​കാ​ല​ത്ത്​ കൊ​ടു​ങ്കാ​ട്ടി​ല്‍ ക​ഷ്​​ട​പ്പെ​ട്ടു​ക​ഴി​ഞ്ഞ ശ്രീ​മ​തി കു​ഞ്ഞി​ന് ന​ല്ല ആ​ഹാ​രം കൊ​ടു​ക്കാ​ന്‍​പോ​ലും പ്ര​യാ​സ​പ്പെ​ട്ടി​രു​ന്നു. 2015ല്‍ ​ക​ന്യാ​കു​മാ​രി എ​ന്ന മാ​വോ​വാ​ദി യു​വ​തി അ​ത്യാ​സ​ന്ന നി​ല​യി​ല്‍ ചി​കി​ത്സ തേ​ടി ഊ​രു​നി​വാ​സി​ക​ളെ സ​മീ​പി​ച്ചു.