തി​രു​വ​ന​ന്ത​പു​രം:തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി മു​ന്‍ ദേ​വ​സ്വം ക​മ്മി​ഷ​ണ​ര്‍ എ​ന്‍ വാ​സു​വി​നെ സര്‍ക്കാര്‍ നി​യ​മി​ച്ചു.

സ്ഥാ​ന​മൊ​ഴി​ഞ്ഞ എ ​പ​ദ്മ​കു​മാ​റി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് വാ​സു​വി​നെ നി​യ​മി​ച്ച​ത്.സി​പി​എം പ്ര​തി​നി​ധിയായാണ് വാസുവിന്റെ നിയമനം. ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായ ഉത്തരവ് വരാനിരിക്കെയാണ് പുതിയ നിയമനം.അ​ഡ്വ. കെ ​എ​സ് ര​വി​യെ ദേവസ്വം ബോര്‍ഡ് അം​ഗ​മാ​യും നി​യ​മി​ച്ചു. സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​യാ​ണ് അഡ്വ. ര​വി. ഇവരുടെ നി​യ​മ​ന ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി. ര​ണ്ടു​പേ​രും നാളെ ചു​മ​ത​ല​യേ​ല്‍​ക്കും. ശബരിമല സ്ത്രീപ്രവേശനത്തില്‍ റിവ്യൂ ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ വിധി എന്തുതന്നെയായാലും അതു നടപ്പാക്കേണ്ടി വരിക പുതിയ പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ബോര്‍ഡിനാണ്.ഇതു മുന്‍കൂട്ടി കണ്ടാണ് മുന്‍ ദേവസ്വം കമ്മിഷണറായ എന്‍ വാസുവിനെ തന്നെ ബോര്‍ഡ് പ്രസിഡന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയുണ്ടായപ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തുണ്ടായിരുന്നത്.