പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിയ നഗറില്‍ കലാപ ശ്രമത്തിനു തിരികൊളുത്തിയത് ആം ആദ്മി ആണെന്ന് ബിജെപി ആരോപണം.

ഇത് ശരിവെക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജാമിയ നഗറിലെ അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് സര്‍വകലാശാല വിസി പറഞ്ഞു. പുറത്തുനിന്നെത്തിയ ആളുകളാണ് അക്രമം നടത്തിയത്. പൊലീസ് നടപടി അപലപനീയമെന്നും വിസി പറഞ്ഞു.അതെ സമയം ദക്ഷിണ ഡല്‍ഹിയിലെ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയെന്നു ബിജെപി. പ്രകോപനമുണ്ടാക്കിയത് എഎപി എംഎല്‍എ ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം എഎപി എംഎല്‍ അമാനത്തുള്ള ഖാന്‍ തള്ളി. അക്രമത്തെ അംഗീകരിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. അതേസമയം കലാപകാരികള്‍ക്കിടയില്‍ ആം ആദ്മി എംഎല്‍എയുടെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു.