പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിയാര്‍ജിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും പൗരാവകാശസമ്മേളനങ്ങളും റാലികളും നടക്കുകയാണ്.

ഈ വിഷയത്തെ മുസ്‍ലിങ്ങളുടെ മാത്രം പ്രശ്നമായി കാണരുത്‌. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യം ഭിന്നിച്ചുകാണാന്‍ ആഗ്രഹിക്കാത്ത എല്ലാവരും നിയമത്തെ എതിര്‍ക്കണം.. ഇന്ത്യന്‍ ഗ്രാന്‍ഡ്‌ മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുമായി മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസ്‌ നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന്...പൗരത്വനിയമത്തെ എന്തുകൊണ്ടാണ് ആശങ്കയോടെ കാണുന്നത്പൗരത്വനിയമം മുസ്‍ലിം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. നിയമത്തിന്റെപേരില്‍ മുസ്‌ലിങ്ങള്‍ പുറത്തുപോവേണ്ടിവരില്ല. അതുകൊണ്ട് ഇത് മുസ്‌ലിങ്ങളുടെമാത്രം പ്രശ്നമല്ലേയല്ല. ഇന്ത്യന്‍ ഭരണഘടനയെ അടിസ്ഥാനപരമായി മാറ്റുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഗൗരവമേറിയ വിഷയമാണിത്. അതുണ്ടാവാന്‍ പാടില്ല. മുസ്‍ലിങ്ങളുടെയോ ഹൈന്ദവരുടെയോ ക്രൈസ്തവരുടെയോ പ്രത്യേക പ്രശ്നമല്ല ഇത്. രാഷ്ട്രീയമായി ചിന്തിക്കുന്നവരതിനെ ചിലപ്പോള്‍ ദുര്‍വ്യാഖ്യാനിച്ചേക്കാം. രാജ്യത്തെ ബഹുഭൂരിപക്ഷവും നിയമത്തിനെതിരാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചതുകൊണ്ടുമാത്രം രാജ്യത്തെ ജനങ്ങളുടെ എതിര്‍പ്പിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല.മുസ്‍ലിങ്ങളെ ഭീകരരായി ചിത്രീകരിക്കുന്നുവെന്നതാണല്ലോ പൗരത്വനിയമത്തിനെതിരേ ഉയര്‍ന്നിട്ടുള്ള പ്രധാന ആരോപണം. എന്താണ് ഇക്കാര്യത്തിലുള്ള നിലപാട്മുസ്‍ലിങ്ങള്‍ എന്നെങ്കിലും രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? സ്വാതന്ത്ര്യം നേടിയതുമുതല്‍ മുസ്‍ലിങ്ങള്‍ രാജ്യത്തിനൊപ്പം യോജിച്ചുപോയിട്ടുണ്ട്. ഒരിക്കലും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ മുസ്‍ലിങ്ങള്‍ ശ്രമിച്ചിട്ടില്ല. രണ്ടു പ്രധാനമന്ത്രിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു സംഭവത്തിലും ഒരു മുസ്‍ലിം പോലും പ്രതിയായിട്ടില്ല. ബാബറിമസ്ജിദ് തകര്‍ത്തത് തെറ്റാണെന്നെല്ലാവര്‍ക്കും അറിയാം. പക്ഷേ, മുസ്‍ലിങ്ങള്‍ പ്രകോപനമുണ്ടാക്കിയില്ല. നിയമത്തിന്റെ വഴിയിലാണ് നീങ്ങിയത്. വിധി വന്നു. കര്‍സേവകര്‍ പള്ളി പൊളിച്ചത് തെറ്റാണെന്നും അമ്ബലം പൊളിച്ചല്ല പള്ളി പണിതതെന്നും കോടതി പറഞ്ഞു. വിധിയുടെ ആദ്യഭാഗത്തില്‍ ഇതൊക്കെ പറഞ്ഞെങ്കിലും വിധി എതിരായി. എന്നിട്ടും മുസ്‍ലിം സമുദായം സമാധാനത്തിന്റെ പാതയില്‍ മുന്നോട്ടുപോയി. അതുകൊണ്ട് മുസ്‍ലിങ്ങളെ ഭീകരരായി ചിത്രീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.ഭീകരവാദികള്‍ രാജ്യത്തു നുഴഞ്ഞുകയറുന്നതു തടയാനാണ് പൗരത്വനിയമം കൊണ്ടുവരുന്നത് എന്നാണല്ലോ പ്രധാന വാദംഇപ്പോള്‍ പൗരത്വംനല്‍കി ഇന്ത്യയിലേക്ക് കടത്തിയവരില്‍ ഭീകരവാദികളില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും. രാജ്യത്തെ നശിപ്പിക്കാന്‍ ഉദ്ദേശിച്ച്‌ നുഴഞ്ഞുകയറിയവര്‍ ഇതില്‍ ഉണ്ടാവില്ലേ. അസമില്‍ 19 ലക്ഷംപേര്‍ രേഖകളില്ലാത്തവരായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും അമുസ്‍ലിങ്ങളാണ്. ഇവര്‍ക്ക് പുതിയ നിയമപ്രകാരം പൗരത്വം നല്‍കിയാല്‍ ശുദ്ധിയാവുമോ. ഇവരില്‍ തീവ്രവാദികള്‍ ഇല്ലെന്നെങ്ങനെ പറയാന്‍കഴിയും. ഭീകരവാദം മുഴുവന്‍ മുസ്‍ലിങ്ങളുടെപേരില്‍ വെച്ചുകെട്ടുന്നത് ശരിയല്ല. ഭൂരിപക്ഷം മുസ്‍ലിങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് ഭീകരവാദത്തെ ചെറുക്കുന്നുവെന്ന പേരില്‍ മുസ്‍ലിങ്ങളെ ഒറ്റപ്പെടുത്തരുത്