സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്.

Image result for an shamseer

ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും കണ്ണൂര്‍ സര്‍വകലാശാലയോടും ഹൈക്കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എ.എന്‍ ഷംസീര്‍.എം.എല്‍.എയുടെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച്‌ റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അര്‍ഹതയുള്ള അവസരത്തിന് വേണ്ടിയാണ് പോരാടിയതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും ഹര്‍ജിക്കാരിയായ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. ഷഹലയുടെ നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.