ജോജു ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നൈല ഉഷയാണ് ചിത്രത്തിലെ നായിക.

Related image

ചെമ്ബന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ജോഷി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് റെജിമോന്‍ ആണ് .

ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന പൊറിഞ്ചു, നൈല ഉഷയുടെ മറിയം, ചെമ്ബന്‍ വിനോദിന്റെ ജോസ് എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രം ഓഗസ്റ് 23-ന് പ്രദര്‍ശനത്തിന് എത്തി.