പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത് നാടന്‍ കഥ. നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ഈ പുതിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ്.

Image result for ഒരു കടത്ത് നാടന്‍ കഥ

മലയാളികളുടെ പ്രിയനടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. സലിംകുമാര്‍, സുധീര്‍ കരമന, ബിജുക്കുട്ടന്‍, പ്രദീപ് റാവത്ത്, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജന്‍ പള്ളുരുത്തി ഏഴുപുന്ന ബൈജു, അബു സലീം, പ്രശാന്തന്‍ പുന്നപ്ര, അഭിഷേക്, രാജ്കുമാര്‍, ജയാ ശങ്കര്‍, ആര്യ അജിത്ത്, പ്രസിദാ, സാവിത്രി ശ്രീധരന്‍, അഞ്ജന അപ്പുക്കുട്ടന്‍, രാംദാസ്‌കൃഷ്ണ(രാമു), സാഫിക് തുടങ്ങിയ മലയാളത്തിലെ വലിയ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. മികച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് പീറ്റര്‍ സാജനാണ്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. മനോഹരമായ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത് ഹരീഷ് നാരായണനും ജോബി തരകനും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ പീറ്റര്‍ സാജനോടൊപ്പം അനൂപ് മാധവും ചേര്‍ന്നാണ്. ഏറെ പ്രതീക്ഷകളോടെ എത്തുന്ന ഈ ചിത്രത്തിന് ജനപ്രിയ നായകന്‍ ദിലീപിന്റെ ആശീര്‍വാദത്തോടെ കൂടിയാണ് പുറത്തിറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ സെപ്റ്റംബര്‍ 15ന് വൈകിട്ട് ആറുമണിക്ക് ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിടുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുകയാണ്.

ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴല്‍പ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് റിതേഷ് കണ്ണനാണ്. സംഭവബഹുലമായ കഥ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം മികച്ച ഒരു എന്റര്‍ടൈന്‍മെന്റ് ആയിരിക്കും.ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തു വിട്ടതിനു ശേഷം അണിയറക്കാര്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും.

നിസ്സഹായനായ ഷാനു എന്ന കഥാപാത്രം രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂര്‍വമായ അതിജീവനത്തിന്റെയും ഒരു പകലാണ് ഒരു കടത്ത് നാടന്‍ കഥ എന്ന ചിത്രം..