ടൊവിനോ നായകനായി എത്തുന്ന പുതിയ സിനിമയാണ് എന്റെ ഉമ്മാന്റെ പേര്.

Image result for TOVINO THOMAS

പ്രഖ്യപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. തീവണ്ടിക്ക് ശേഷമുളള ടൊവിനോയുടെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടൊവിനോയുടെ പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയായിരുന്നത്.ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രത്തില്‍ ഹമീദ് എന്ന മുസ്ലീം യുവാവായാണ് ടൊവിനോ എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രത്തിന് വേണ്ടി ജോസ് സെബാസ്റ്റിയന്‍,ശരത് ആര്‍ നാഥ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ടൊവിനോ തോമസ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ടൊവിനോയ്‌ക്കൊപ്പം നടി ഉര്‍വ്വശിയും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ ടൊവിനോയുടെ അമ്മ വേഷത്തിലാണ് ഉര്‍വ്വശി എത്തുന്നത്. ഒരു അമ്മയും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് ഒരുക്കുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.