പാലാ: പാലായില്‍ ഉപതെരഞ്ഞെടുപ്പ് പോര് മുറുകുന്നു. പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രചാരണം കൊഴുപ്പിക്കാന്‍ മുന്‍നിര നേതാക്കളും കളത്തില്‍ ഇറങ്ങും.

യുഡിഎഫിനായി വോട്ടുറപ്പിക്കാന്‍ പി ജെ ജോസഫും പാലായിലെ പ്രചാരണത്തിനെത്തും. പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെയും വാഹന പ്രചാരണവും ഇന്ന് തുടരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് ഇടത് പ്രചാരണ യോഗത്തിനെത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് യുഡിഎഫ് കുടുംബയോഗങ്ങളില്‍ പങ്കെടുക്കും.

വരുന്ന പതിനെട്ടാം തീയതി പാലയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പി ജെ ജോസഫ് പങ്കെടുക്കും.