- Super User
- Category: Old news
- Monday, 11 November 2019 10:10
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്വിസിെന്റ സ്പെഷല്‍ റൂള്‍സില്‍ സംവരണ അട്ടിമറി തിരുത്തിയിട്ടും 'ബൈട്രാന്‍സ്ഫര്‍' ഒഴിവാക്കാതെ പബ്ലിക് സര്‍വിസ് കമീഷന്.
സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് നേരിട്ട് നിയമനം നടത്തുന്ന രണ്ട്, മൂന്ന് ധാരകള്‍ നേരത്തേ ബൈട്രാന്സഫറാക്കിയെങ്കിലും സംവരണ അട്ടിമറി പുറത്തുവന്നതോടെ നേരിട്ടുള്ള നിയമനമാക്കി. എന്നാല്‍, ഇൗ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ പി.എസ്.സി വെബ്സൈറ്റില്‍ ബൈട്രാന്സഫര് നിയമനം (സ്ഥാനക്കയറ്റം) വിഭാഗത്തിലാണ് കെ.എ.എസിെന്റ രണ്ടും മൂന്നും ധാരകളെ ഉള്‍പ്പെടുത്തിയത്.ഭേദഗതി ചെയ്ത സ്പെഷല്‍ റൂള്‍സ് പ്രകാരം രണ്ട്, മൂന്ന് ധാരകള്‍ ബൈട്രാന്സ്ഫറല്ല. പി.എസ്.സി വിജ്ഞാപനത്തില്‍ നേരിട്ടുള്ള നിയമനം എന്നു തന്നെയാണ് രേഖപ്പെടുത്തിയത്. രണ്ടാം ധാരയെ സര്‍ക്കാര്‍ സര്‍വിസിലെ പ്രബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അല്ലെങ്കില്‍ സ്ഥിരാംഗങ്ങളായ ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം എന്നു തന്നെയാണ് പറയുന്നത്. മൂന്നാം ധാരയിലും സമാനമായി ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.എന്നാല്‍, പി.എസ്.സി സൈറ്റില്‍ ബൈട്രാന്‍സ്ഫര്‍ വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. സര്‍വിസിലുള്ളവര്‍ വണ്‍ടൈം രജിസ്ട്രേഷന് നടത്തിയശേഷം അപേക്ഷിക്കാവുന്ന തസ്തികകളിലേക്ക് പോകുേമ്ബാഴാണ് കെ.എ.എസ് രണ്ട്, മൂന്ന് ധാരകള്‍ ബൈട്രാന്‍സ്ഫര്‍ കൂട്ടത്തില്‍ വരുന്നത്. ഇതില്‍ ആവശ്യമായ തിരുത്തല്‍ വരുത്താതെയാണ് പി.എസ്.സി അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചത്. തെറ്റായ വിധം ബൈട്രാന്‍സ്ഫര്‍ പ്രയോഗം പിന്നീട് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇടയാക്കുെമന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.