ബ്രസിലീയ: പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിയയില്‍ എത്തും.

റഷ്യന്‍ പ്രസിഡന്‍റ് വ്ലദിമീന്‍ പുചിന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് എന്നിവരെ മോദി ഇന്ന് കാണും. ബാങ്കോക്കില്‍ ആര്‍സെപ് കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയ ശേഷം ഇതാദ്യമായാണ് മോദിയും ഷിജിന്‍പിങും കാണുന്നത്. ഇന്ത്യയെ കരാറിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന്, ചൈന വ്യക്തമാക്കിയിരുന്നു. ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ മെസിയ ബോള്‍സണാരോയെയും മോദി കാണും.ഇത് ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. നൂതന ഭാവിക്കായുള്ള സാമ്ബത്തിക വളര്‍ച്ച എന്നതാണ് പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം.