തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കില്ല.

പുതിയ തദ്ദേശസ്ഥാപനങ്ങള്‍ വരുന്നത് സര്‍ക്കാരിന് കടുത്ത സാമ്ബത്തിക ബാധ്യത ഉണ്ടാക്കും. പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ ഇത് താങ്ങാന്‍ ആവില്ല.അതിനാല്‍ പുതിയ പഞ്ചായത്ത് രൂപീകരണം ഉടനില്ല എന്ന് വ്യക്തമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു.ജനസംഖ്യാ വര്‍ദ്ധനവും ത്രിതല ഭരണസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. സംസ്ഥാനത്ത് പുതുതായി ആരംഭിക്കാന്‍ കഴിയുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.