പാ​​കി​​സ്​​​താ​​ന്‍, അ​​ഫ്​​​ഗാ​​നി​​സ്താ​​ന്‍, ബം​​ഗ്ലാ​​ദേ​​ശ്​ എ​​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ കു​ടി​യേ​റി​യ ഹി​​ന്ദു, സി​​ഖ്, ബു​​ദ്ധ, ജൈ​​ന, പാ​​ഴ്​സി, ക്രൈ​​സ്​​​ത​​വ മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍​​പെ​​ട്ട​​വ​​രെ അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​താ​​ണ്​ നി​​ല​​വി​​ലെ നി​​യ​​മ വ്യ​​വ​​സ്​​​ഥ.

പൗ​​ര​​ത്വ നി​​യ​​മ​​ത്തി​​ലെ 5, 6 വ​​കു​​പ്പു​​ക​​ള്‍ പ്ര​​കാ​​രം ഇ​​ന്ത്യ​​ന്‍ പൗ​​ര​​ത്വ​​ത്തി​​ന്​ അ​​പേ​​ക്ഷി​​ക്കാ​​ന്‍​ അ​​വ​​ര്‍​ യോ​​ഗ്യ​​ര​​ല്ല. ഈ ​​കു​​ടി​​യേ​​റ്റ​​ക്കാ​​രെ പാ​​സ്​​​പോ​​ര്‍​​ട്ട്, വി​​ദേ​​ശ നി​​യ​​മ​​ങ്ങ​​ള്‍ പ്ര​​കാ​​ര​​മു​​ള്ള ന​​ട​​പ​​ടി​​ക​​ളി​​ല്‍​​ നി​​ന്ന്​ ഒ​​ഴി​​വാ​​ക്കി 2015ലും 2016​​ലു​​മാ​​യി സ​​ര്‍​​ക്കാ​​ര്‍ വി​​ജ്​​​ഞാ​​പ​​നം കൊ​​ണ്ടു​​വ​​ന്നു. തു​​ട​​ര്‍​​ന്നും താ​​മ​​സി​​ക്കാ​​ന്‍ പാ​​ക​​ത്തി​​ല്‍ ദീ​​ര്‍​​ഘ​​കാ​​ല വി​​സ അ​​നു​​വ​​ദി​​ച്ചു. ​ഇ​​പ്പോ​​ള്‍ ഈ ​​കു​​ടി​​യേ​​റ്റ​​ക്കാ​​രെ പൗ​​ര​​ത്വ​​ത്തി​​ന്​ അ​​ര്‍​​ഹ​​രാ​​ക്കു​​ക​​യാ​​ണ്​ ചെ​​യ്യു​​ന്ന​​ത്.2014 ഡി​​സം​​ബ​​ര്‍ 31:പൗ​ര​ത്വം ഇ​വി​ടെ വ​രെ2014 ഡി​​സം​​ബ​​ര്‍ 31 വ​​രെ അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രാ​​യി ഇ​​ന്ത്യ​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​വ​​ര്‍​​ക്ക്​ പൗ​​ര​​ത്വം ന​​ല്‍​​കു​ം. എ​​ത്തി​​ച്ചേ​​ര്‍​​ന്ന കാ​​ലം മു​​ത​​ലു​​ള്ള പൗ​​ര​​ത്വ​ം​ അ​​നു​​വ​​ദി​​ക്കും.മൂ​​ന്ന്​ അ​​യ​​ല്‍ രാ​​ജ്യ​​ങ്ങ​​ളി​​ലെ ആ​​റു ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ക്കാ​​ര്‍ അ​​ട​​ക്കം ഇ​​ന്ത്യ​​ന്‍ വേ​​രു​​ള്ള​​വ​​ര്‍​​ക്ക്​ അ​​തി​​നു​​ത​​ക്ക തെ​​ളി​​വ്​ പൗ​​ര​​ത്വ അ​​പേ​​ക്ഷ വേ​​ള​​യി​​ല്‍ ന​​ല്‍​​കാ​​ന്‍ ക​​ഴി​​യാ​​ത്ത സ്​​​ഥി​​തി​​യു​​ണ്ട്. 12 വ​​ര്‍​​ഷം ഇ​​ന്ത്യ​​യി​​ല്‍ താ​​മ​​സി​​ച്ച​​തി​​നു രേ​​ഖ​​യു​​ള്ള​​വ​​ര്‍​​ക്ക്​ പൗ​​ര​​ത്വം അ​​നു​​വ​​ദി​​ക്കു​​ന്ന​​താ​​ണ്​ രീ​​തി. അ​​തി​​നാ​​ല്‍​ പൗ​​ര​​ത്വ നി​​യ​​മ​​ത്തി​​​െന്‍റ ആ​​റാം പ​​ട്ടി​​ക ഭേ​​ദ​​ഗ​​തി ചെ​​യ്യു​ം. ഇ​നി അ​​ഞ്ചു വ​​ര്‍​​ഷം താ​​മ​​സി​​ച്ചെ​​ന്ന്​ തെ​​ളി​​യി​​ച്ചാ​​ല്‍ മ​​തി.എ​തി​ര്‍​പ്പ്​എ​ന്തു​കൊ​ണ്ട്​രാ​ജ്യ​ത്ത്​ എത്തുന്ന അഭയാര്‍ഥികളില്‍ മു​സ്​​ലിം​ക​ളെ പൗരത്വത്തിന്​ പു​റ​ത്ത്​ നി​ര്‍​ത്തു​ന്നു​വെ​ന്നാ​ണ്​ ബി​ല്ലി​നെ​തി​രാ​യ പ്ര​ധാ​ന ആ​രോ​പ​ണം. തു​ല്യ​ത ഉ​റ​പ്പു ന​ല്‍​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്​ഛേ​ദം 14​െന്‍​റ ലം​ഘ​ന​മാ​ണ്​ ബി​ല്‍ എ​ന്ന് പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മ​ത​ത്തി​​​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല​ല്ല പൗ​ര​ത്വം ന​ല്‍​കേ​ണ്ട​തെ​ന്നും ബി​ല്ലി​നെ എ​തി​ര്‍​ക്കു​ന്ന പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.