തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും നികുതി കുടിശിക പിരിച്ചെടുക്കാതെ സര്‍ക്കാര്‍.

13,500 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നികുതി കുടിശിക. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ സര്‍ക്കാരിന് പിരിച്ചെടുക്കാനായത് 700 കോടിയോളംരൂപ മാത്രമാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.നികുതി കുടിശിക ഉടന്‍ പിരിച്ചെടുക്കുമെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ കുടിശിക ദ്രുതഗതിയില്‍ വര്‍ധിക്കുകയാണ് ചെയ്തത്. 2017 മാര്‍ച്ച്‌ വരെ 8785 കോടി രൂപയായിരുന്നു നികുതികുടിശിക . 2018ല്‍ കുടിശിക 9957 കോടിയായി. 2019 ഓഗസ്റ്റ് ആയപ്പോഴേക്കും കുടിശ്ശിക 13556 കോടിയായി ഉയര്‍ന്നു. ജി.എസ്.ടി നടപ്പാക്കിയതിനുശേഷമാണ് കുടിശികയില്‍ വലിയ വര്‍ധനയുണ്ടായത്. എന്നാല്‍ സര്‍ക്കാരിന് കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ പിരിച്ചെടുക്കാനായത് 671 കോടി രൂപ മാത്രം. അതേസമയം ഓരോ വര്‍ഷവും നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും 2016-17ല്‍ ഒന്‍പതും, 2017-18 ല്‍ പതിമൂന്നും, 2018-19ല്‍ പതിന്നാലും, 2019- 20 ല്‍ പത്തു ശതമാനവുമാണ് മുന്‍ വര്‍ഷങ്ങളേക്കാള്‍ നികുതി വരുമാനം വര്‍ധിച്ചത്