തൃ​ശൂ​ര്‍: സ്ഥാ​പ​ന​ത്തി​ലെ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി (എ​ച്ച്‌.​ആ​ര്‍ -ഹ്യൂ​മ​ന്‍ റി​സോ​ഴ്​​സ്) വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളെ ഉ​പ​യോ​ഗി​ച്ച്‌​ ഉ​ന്ന​താ​ധി​കാ​രി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്​ 'പ​ണി' കി​ട്ടും.

ഇ​ത്​ സ്വ​ഭാ​വ​ദൂ​ഷ്യ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും ഇ​ത്ത​ര​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും കോ​ര്‍​പ​റേ​റ്റ്​ ഓ​ഫി​സ്​ ഉ​ത്ത​ര​വി​റ​ക്കി. സ്വ​യം വി​ര​മി​ക്ക​ലി​ന്​ ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന​വ​ര്‍​ക്ക്​ വ്യാ​പ​ക സ്ഥ​ലം​മാ​റ്റ​ത്തി​നും ചു​മ​ത​ല മാ​റ്റ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക പ​ര​ക്കു​ന്ന​തി​നി​െ​ട​യാ​ണ്​ കോ​ര്‍​പ​റേ​റ്റ്​ ഓ​ഫി​സ്​ പേ​ഴ്​​സ​ണ​ല്‍ വി​ഭാ​ഗം ഡി.​ജി.​എം (പേ​ഴ്​​സ​ണ​ല്‍) ഒ.​എ​ന്‍. തി​വാ​രി സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ര്‍​ക്കി​ള്‍ മേ​ധാ​വി​ക​ള്‍​ക്ക്​ ഉ​ത്ത​ര​വ്​ അ​യ​ച്ച​ത്.നി​യ​മ​നം, സ്ഥാ​ന​ക്ക​യ​റ്റം, ഡെ​പ്യൂ​​ട്ടേ​ഷ​ന്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍​ക്ക്​ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​ക്കാ​ന്‍ രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ത്തെ ഇ​ട​പെ​ടു​വി​ച്ച്‌​ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്ന​ത്​ ക​മ്ബ​നി​യി​ലെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്​ വി​രു​ദ്ധ​മാ​ണെ​ന്ന്​ കോ​ര്‍​പ​റേ​റ്റ്​ ഓ​ഫി​സ്​ ഓ​ര്‍​മി​പ്പി​ച്ചു. കോ​ര്‍​പ​റേ​റ്റ്​ ഓ​ഫി​സി​നെ​തി​രെ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ല്‍​കു​ന്ന​തും പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണ്.ബി.​എ​സ്.​എ​ന്‍.​എ​ല്ലി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രും ഡെ​പ്യൂ​​ട്ടേ​ഷ​നി​ല്‍ പോ​യ​വ​രും പു​ന​ര്‍​വി​ന്യ​സി​ക്ക​പ്പെ​ട്ട​വ​രു​മാ​യ ഓ​ഫി​സ​ര്‍​മാ​രും എ​ക്​​സി​ക്യൂ​ട്ടി​വു​ക​ളും മേ​ലി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്​​താ​ല്‍ അ​ത്​ അ​വ​രു​ടെ വാ​ര്‍​ഷി​ക പ്ര​ക​ട​നം വി​ല​യി​രു​ത്ത​ല്‍ (ആ​ന്വ​ല്‍ പെ​ര്‍​ഫോ​ര്‍​മ​ന്‍ അ​സ​സ്​​മ​െന്‍റ്) റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും സ​ര്‍​ക്കി​ള്‍ മേ​ധാ​വി അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക സ​ര്‍​ക്കി​ള്‍ ത​ല​ത്തി​ല്‍ ത​യാ​റാ​ക്കി ഓ​രോ മാ​സ​വും ആ​ദ്യ ആ​ഴ്​​ച കോ​ര്‍​പ​റേ​റ്റ്​ ഓ​ഫി​സി​ലേ​ക്ക്​ അ​യ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.