ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ യുവാക്കള്‍ക്ക് ജോലി കിട്ടാത്തത് യോഗ്യത ഇല്ലാത്തതിനാലാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Image result for ramdas athawale

പിന്നാലെയിതാ, സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.വര്‍ധിച്ച്‌ വരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണം ആധുനിക സാങ്കേതികത വിദ്യയുടെ വളര്‍ച്ചയാണെന്ന് പറഞ്ഞ മന്ത്രി മുന്‍പ് ആയിരം പേര്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ ഇപ്പോള്‍ 200 പേര്‍ മാത്രമാണുള്ളതെന്നും വ്യക്തമാക്കി.നേരത്തെ പത്ത് പേര്‍ ചേര്‍ന്നായിരുന്നു ഒരു യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ ഒരാള്‍ രണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യമാണ്. -രാംദാസ് പറഞ്ഞു.ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്‍റെ ചുമലിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.ഈ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അതിനായി നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.സാമ്ബത്തിക മാന്ദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച മന്ത്രി ജിഡിപി അഞ്ച് ശതമാനമായി കുറയാന്‍ ധനമന്ത്രാലയവും നിതി അയോഗും ശ്രമിക്കുന്നതായും വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷമാണ് ജിഡിപിയില്‍ ഇടിവുണ്ടായതെന്ന വാദവും അദ്ദേഹം നിരാകരിച്ചു.