ന്യൂഡല്‍ഹി: രാജ്യത്ത് ഓള്‍ ഇന്ത്യ റേഡിയോ(എഐആര്‍) സ്‌റ്റേഷനുകളിലെ മീ ടു വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം രംഗത്ത്.

Related image

ലൈംഗിക പീഡനങ്ങളെ കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍സിംഗ് റാത്തോഡിന് കത്തയച്ചിട്ടുണ്ട്.ഓള്‍ ഇന്ത്യ റേഡിയോ കാഷ്വല്‍ അനൗണ്‍സര്‍ ആന്‍ഡ് കോംപയേഴ്‌സ് യൂണിയന്റെ(എഐസിഎസിയു) പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ഇടപെടല്‍ നടന്നിരിക്കുന്നത്. അനൗണ്‍സര്‍ തസ്തികയിലുള്ള താത്കാലിക ജീവനക്കാരായ സ്ത്രീകളാണ് ലൈംഗികാതിക്രമത്തിന് ഇരകളാകുന്നതെന്നും എന്നാല്‍ പരാതിക്കാര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുകയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.